കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് അധികൃതര്‍; ഒരു ഡോസ് വാക്സിനെടുത്ത യാത്രക്കാരെ മാക്കൂട്ടത്ത് തിരിച്ചയച്ചു

ബെംഗളൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട യാത്രക്കാരെ അതിര്‍ത്തിയില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും അധികൃതര്‍ തിരിച്ചയച്ചു. മാക്കൂട്ടം ചെക്പോസ്റ്റിലാണ് ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. ഞായറാഴ്ച്ച രാവിലെ മുതല്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് യാത്ര അവസാനിപ്പിച്ച് തിരിച്ചുവരേണ്ടിവന്നത്.

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ മതിയെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമുള്ളത്. എന്നാല്‍ ആര്‍ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് കുടക് ഡെപ്യൂട്ടി കമീഷണറുടെ പുതിയ നിര്‍ദേശം ഉണ്ടെന്ന് പറഞ്ഞാണ് അതിര്‍ത്തിയിലെ കര്‍ണാടക ഉദ്യോഗസ്ഥര്‍ യാത്രക്കാരെ തടഞ്ഞത്. മാനന്തവാടി-നാഗര്‍ ഹോളെ, തിത്തിമത്തി-ആനചൌക്ക് വഴി വരുന്നവര്‍ക്കും ഇതേ അനുഭവമാണ് ഉണ്ടായത്.

അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചയച്ചവരില്‍ ചിലര്‍ പിന്നീട് ഇരിട്ടിയില്‍ പോയി ആന്റിജന്‍ പരിശോധന നടത്തിയാണ് കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. കേരളത്തില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ചാമരാജ നഗര്‍, ദക്ഷിണ കന്നഡ, കുടക് ജില്ലകളില്‍ പരിശോധന കര്‍ശനമാക്കിയത്.

മാക്കൂട്ടം വഴി കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ആര്‍ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് കുടക് ഡെപ്യൂട്ടി കമീഷണറുടെ ഓഫീസ് അറിയിച്ചതായി എഐകെഎംസിസി ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് അറിയിച്ചു. യാത്രക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും നാട്ടില്‍ നിന്നും മാക്കൂട്ടം വഴി കര്‍ണാടകയിലേക്ക് പോകുന്നവര്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കൈയില്‍ കരുതണമെന്നും കേരളത്തിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നൗഷാദ് അറിയിച്ചു. ഈ ഭാഗങ്ങളിലെ യാത്രാ സംബന്ധമായ വിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറുകളില്‍ എഐകെഎംസിസി ഭാരവാഹികളെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു :

9449515336, 9845210880

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം