തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കാസറഗോഡ് : വീട്ടിനകത്ത് കയറിയില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയപ്പോൾ ആളുകള്‍ കാണ്‍കെ കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു എന്ന അജയനാണ് (42 ) ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

വീട്ടില്‍ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തു കയായിരുന്നു.നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേ ക്കെന്നു പറഞ്ഞു വീടിനു പിറകിലെ ആൾ മറയില്ലാത കിണറിലേക്ക് ഓടി ചെന്നു എടുത്തു ചാടുകയായിരുന്നു. കണ്ടു നിന്ന യുവാക്കള്‍ കൂടെ ചാടിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നി രക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിറയെ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കള്‍: അര്‍ജുന്‍, അതുല്യ. സഹോദരങ്ങള്‍: അനിത, അജിത, പരേതനായ അനില്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം