കാര്‍ വാങ്ങാനെത്തിയ മലയാളിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: കാര്‍ വാങ്ങാനായി ബെംഗളൂരുവിലെത്തിയ മലയാളിയുടെ 20 ലക്ഷം രൂപ ഇടനിലക്കാരന്‍ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജെ. സുനില്‍ കുമാറാണ് തട്ടിപ്പിനിരയായത്. നാട്ടില്‍ ബിസിനസ് നടത്തുന്ന സുനില്‍ കുമാര്‍ സെക്കന്‍ഡ് ഹാന്‍ഡ് മേഴ്‌സിഡസ് ബെന്‍സ് കാര്‍ വാങ്ങാനായി ഈ മാസം ആറിനാണ് കൂട്ടുകാരനൊപ്പം ബെംഗളൂരുവിലെത്തിയത്.

കാര്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന രാജ് കുമാര്‍ എന്ന ആള്‍ കാര്‍ ഏര്‍പ്പാടാക്കിതരാമെന്ന് സുനില്‍കുമാറിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് കോറമംഗലയിലെ ഹോട്ടലില്‍ വെച്ച് ഇരുവരും കൂടി കാഴ്ച്ച നടത്തുകയും 20 ലക്ഷം രൂപ സുനില്‍ കുമാറിന് നല്‍കുകയും ചെയ്തു. എന്നാല്‍ കാറുമായി ഉടന്‍ തിരിച്ചെത്താമെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്നിറങ്ങിയ രാജ് കുമാര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇയാളെ തിരഞ്ഞ് പല സ്ഥലങ്ങളിലും സുനില്‍ കുമാറും സുഹൃത്തും എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇരുവരും കോറമംഗല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം