ബെംഗളൂരുവില്‍ മണിക്കൂറില്‍ 75 മില്ലിമീറ്റര്‍ മഴ പെയ്താലും സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ബിബിഎംപി കമ്മീഷണര്‍

ബെംഗളൂരു: നഗരത്തില്‍ കനത്ത മഴ പെയ്താലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മണിക്കൂറില്‍ അമ്പതോ 75 മില്ലീമീറ്ററോ വരെ മഴ ലഭിച്ചാല്‍ പോലും കൈകാര്യം ചെയ്യാന്‍ ബിബിഎംപിക്ക് സാധിക്കുമെന്നും ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത മഴയില്‍ ഒരു പക്ഷെ ചെറിയ സമയത്തേക്ക്, വെള്ളകെട്ടുകള്‍ രൂപപ്പെട്ടേക്കാം. എന്നിരുന്നാലും ജനങ്ങള്‍ ഇതില്‍ ആകുലപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ ഒരാള്‍ക്കുകൂടി ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നു കാര്യമില്ലെന്നും ഇപ്പോള്‍ പിന്തുടരുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും തുടരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. നഗരത്തിലെ മെഡിക്കല്‍ കോളേജുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ശിശുരോഗ ചികിത്സക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബിബിഎംപിയിലെ പീഡിയാട്രിക് ഫോഴ്‌സ് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും. ശിശുരോഗ വിഭാഗങ്ങള്‍ക്കായി കുടുതല്‍ കിടക്കകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 വരെ ലഭിച്ച മഴ 5 എം.എം. ആണ്. ബെംഗളൂരു വിമാനത്താവളത്തില്‍ 3.2 എം എം മഴയും, എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ 3.7 എം.എം മഴയും ലഭിച്ചതായി ബെംഗളൂരുവിലെ ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി.എസ്. പാട്ടീല്‍ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് നഗരത്തില്‍ കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ച് ദിവസങ്ങളില്‍ തീരദേശങ്ങളിലും സംസ്ഥാനത്തെ തെക്കന്‍ ജില്ലകളുടെ ഉള്‍ഭാഗങ്ങളിലും കനത്ത മഴയായിരിക്കുമെന്നും ഈ പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം