കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്; ഫലം അറിയാനുള്ള സൈറ്റുകൾ ഇവയാണ്

തിരുവനന്തപുരം: കേരളത്തിലെ എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സർക്കാരിന്റെ വെബ്‌സൈറ്റുകളിലും കൈറ്റ് വിക്ടേഴ്‌സ് ആപ്പിലും ഫലം ലഭ്യമാകും. ഗ്രേസ് മാർക്ക് ഇത്തവണയില്ല. കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയെന്നതിനാൽ മൂല്യനിർണയം ഉദാരമാക്കിയിരുന്നു. വിജയശതമാനം ഉയരാനാണ് സാധ്യത. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏപ്രിൽ 8 മുതൽ 28 വരെയായി നടത്തിയ പരീക്ഷയില്‍ 4.22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. എസ്എസ്എല്‍സി ക്കൊപ്പം ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

പരീക്ഷ ഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ

▶️ http://keralapareekshabhavan.in

▶️ http://sslcexam.kerala.gov.in

▶️www.results.kite.kerala.gov.in

▶️http://results.kerala.nic.in

▶️ www.prd.kerala.gov.in


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം