ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി:സുപ്രീം കോടതി റദ്ദാക്കിയെ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കി. സമൂഹ മാധ്യമങ്ങളിൽ വിമർശനാത്മകമായ അഭിപ്രായപ്രകടനം നടത്തുന്നവർക്ക് മൂന്നു വർഷം തടവ് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന 66 എ വകുപ്പ് റദ്ദാക്കിയതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 66 എ പ്രകാരം ഇപ്പോഴും കേസ് എടുക്കുന്നതിനെ സുപ്രീം കോടതി വിമർശിക്കുകയും ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

സെക്ഷന്‍ 66 എ പ്രകാരം കുറ്റകരമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തതിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരം നല്‍കുന്ന വിവാദ നിയമം സുപ്രിംകോടതി 2015 മാര്‍ച്ചിലാണ് സുപ്രധാന വിധിന്യായത്തിലൂടെ റദ്ദാക്കിയത്. എന്നാല്‍, ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളില്‍ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന ഒരു ഹിയറിങ്ങില്‍ ആയിരത്തിലധികം കേസുകള്‍ ഈ വകുപ്പുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേട്ട് കോടതി ആശ്ചര്യപ്പെട്ടിരുന്നു. നിയമം പ്രയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം