മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക്. കൃഷിയാണ് തന്റെ വരുമാന സ്രോതസ് എന്നും കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിയുണ്ടെന്നും ഷാജി പറഞ്ഞിരുന്നു. കാര്‍ഷിക വിളയായതിനാല്‍ സ്ഥിരവരുമാനം ഇല്ലാത്തതു കൊണ്ടാണ് സ്വത്തു വിവരരേഖകളില്‍ ഉള്‍പ്പെടുത്താണ് എന്നാണ് ഷാജി മൊഴി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നത്.

പല തവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്‌തെങ്കിലും ഷാജി സമര്‍പ്പിച്ച ചില തെളിവുകളിലും മൊഴികളിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി.
കണ്ണൂരിലെ ഷാജിയുടെ വീട്ടില്‍ നിന്നും 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ഈ തുക തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കണക്കുകള്‍ വ്യക്തമാക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് കൂടുതല്‍ രേഖകള്‍ കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്വത്തുക്കളും ബിസിനസ് രേഖകളും ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

യു ഡി എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനിട്‌സും രസീതിന്റെ രേഖകളും അദ്ദേഹം ഹാജരാക്കി. എന്നാല്‍ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഷാജി മുന്‍പ് നല്‍കിയ മൊഴിയുമായി വൈരുധ്യമുണ്ട്.

അഴിക്കോട്ടെ സ്‌കൂളിന് മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ ആദ്യ ആരോപണം. ഇതിന് പിന്നാലെയാണ് അധികൃത സ്വത്ത് സമ്പാദനക്കേസടക്കമുള്ളവ ഉയര്‍ന്നുവന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം