ട്രിപ്പിൾ ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാം; കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കിയും, ലോക്ക്ഡൗണ്‍ ലഘൂകരിച്ചും, വാക്സിനേഷന്‍ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്. വാക്സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കാണ് ആരാധനാലയങ്ങളില്‍ പ്രവേശനാനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ, ബി വിഭാഗത്തില്‍ പെടുന്ന പ്രദേശത്ത് മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പും ഒരു ഡോസ് വാക്‌സനെടുത്ത സ്റ്റാഫിനെ ഉള്‍പ്പെടുത്തി ഹെയര്‍സ്റ്റൈലിങ്ങിനായി തുറക്കാം. എ, ബി പ്രദേശത്ത് കര്‍ക്കശമായ നിന്ത്രണത്തിന് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കായിരിക്കും ഇത്തരം എല്ലാ സ്ഥലങ്ങളിലും പ്രവേശനമുണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ചില്‍ താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബി വിഭാഗത്തില്‍ (ടിപിആര്‍ 5 മുതല്‍ 10 വരെ) 398 തദ്ദേശ സ്ഥാപനങ്ങളുണ്ട്. സി വിഭാഗത്തില്‍ (ടിപിആര്‍ 10 മുതല്‍ 15 വരെ) 362 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആര്‍ 15 ന് മുകളിലുള്ള 194 തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിക്കുന്നത്. ലോക്ക്ഡൗണ്‍ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച്‌ ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ചില മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം