റാഗിങ് ക്രൂരത; ആറ് മലയാളി നഴ്‌സിംങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ബെംഗളൂരു: മംഗളൂരുവില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്ത് ക്രൂരമായി മര്‍ദിച്ച ആറ് സീനിയര്‍ വിദ്യാര്‍ഥികളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ഫല്‍നീറിലെ ഇന്ദിരാ കോളേജിലെ മൂന്നാം വര്‍ഷ നഴ്‌സിംങ് വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് സ്വദേശി ജുറൈജ് (20), കോഴിക്കോട് സ്വദേശി ശ്രീലാല്‍ (20), മലപ്പുറം സ്വദേശികളായ ഷാഹിദ് (20), അംജാദ് (20), ഹുസൈന്‍ (20), ലിന്‍സ് (20) എന്നിവരെയാണ് മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇതേ കോളേജിലെ എംഐടി വിദ്യാര്‍ഥി മാനന്തവാടി സ്വദേശി മാനുവല്‍ ബാബു, രണ്ടാം വര്‍ഷ എം.എല്‍.ടി വിദ്യാര്‍ഥി തളിപ്പറമ്പ് കുറുമാത്തൂരിലെ ജോബിന്‍ (19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ആറംഗ സംഘം താമസ സ്ഥലത്തെത്തി ഇരുവരെയും മർദിക്കുകയായിരുന്നു. കണ്ണിന് മുകളില്‍ പരിക്കേറ്റ മാനുവല്‍ ഗവ. വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് കമീഷണര്‍ ഇടപ്പെട്ടതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും കർണാടക വിദ്യാഭ്യാസ നിയമ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മംഗളൂരുവിലെയും ദേര്‍ളക്കട്ടയിലേയും കോളേജുകളില്‍ നടന്ന റാഗിങ് കേസുകളില്‍ 20 ഓളം മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം