കോവിഡിനൊപ്പം മറ്റൊരു ഭീഷണിയായി മങ്കിപോക്സും

വാഷിങ്ങ്ടണ്‍: കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്നതിനിടെ അമേരിക്കയ്ക്ക് മറ്റൊരു ഭീഷണിയായി മങ്കിപോക്‌സും. നൈജീരിയയ്ക്കു പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1970 മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. ടെക്‌സസിലാണ് രാജ്യത്തെ ആദ്യ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്. രോഗി ഡളാസിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിവേഗ രോഗവ്യാപന സാധ്യതയുള്ളതിനാല്‍ രോഗിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കുകയാണ് അധികൃതര്‍. മങ്കിപോക്‌സ് ബാധിച്ചവരില്‍ ശരീരം മുഴുവന്‍ തടിപ്പ് കാണപ്പെടുന്നു. വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്‌സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കുന്നു. കോവിഡിനെപ്പോലെ ശരീരസ്രവങ്ങളിലൂടെയാണ് മങ്കിപോക്‌സും പകരുന്നത്.

വിമാനയാത്രക്കിടെ മാസ്‌ക്ക് നിര്‍ബന്ധമായതിനാല്‍ പകര്‍ച്ച സാധ്യത കുറവാണെന്ന് അധികൃതര്‍ നിരീക്ഷിക്കുന്നു. രാജ്യത്ത് ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്ന് കൗണ്ടി ജഡ്ജി ക്ലേ ജെന്‍കിസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം