രാജ്യത്ത് കോവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ പഠനം. രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമെന്നാണ് ഐസിഎംആർ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച 677 സാമ്പിളുകളിൽ ആണ് പഠനം നടത്തിയത്.

വാക്സിനുകൾ കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്ന് കോവിഡ് സമിതി തലവൻ ഡോ.വി.കെ.പോൾ പറഞ്ഞു. വാക്സിൻ എടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തെ പ്രതിദിന കോവിഡ് കണക്കിൽ നേരിയ വർധനവ് ഇന്നലെ രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കോവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയർന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു.

അതേസമയം കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.‌ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ‍ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം