കേരളത്തിലേക്ക് പോകുന്നവര്‍ക്ക് ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം രണ്ട് ഡോസ് വാക്സീന്‍ മതി; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കേരളത്തിലേക്ക് പോകുന്നവര്‍ക്ക് ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം രണ്ട് ഡോസ് വാക്സീന്‍ മതി. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. ഇത് സംബന്ധിച്ച് സംസ്ഥാന കോവിഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പ് ഉത്തരവിറക്കി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.

വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന ആവശ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം