പഠന വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍: പോലീസ് കേസെടുത്തു

ലക്‌നൗ: ലക്‌നൗ സര്‍വകലാശാല പഠനഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. ഏകദേശം 170ഓളം വിദ്യാര്‍ഥിനികളും അധ്യാപകരും ഉള്ള ഗ്രൂപ്പിലാണ് അശ്ലീലചിത്രം പ്രചരിച്ചത്. ഒരു വിദ്യാര്‍ഥിയുടെ നമ്പറില്‍ നിന്നാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചതെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. പഠനാവശ്യത്തിനായി അധ്യാപകരുടെ നിര്‍ദേശപ്രകാരം ഒരുവിദ്യാര്‍ഥിയാണ് ഗ്രൂപ്പ് നിര്‍മിച്ചത്. ഹാസരിഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അശ്ലീലസന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സന്ദേശങ്ങള്‍ അയച്ചനമ്പറും അധികൃതര്‍ പോലീസിന് നല്‍കി.

അശ്ലീലചിത്രങ്ങള്‍ നിറഞ്ഞതോടെ വിദ്യാര്‍ഥികളില്‍ മിക്കവരും ഗ്രൂപ്പില്‍നിന്ന് എക്‌സിറ്റടിച്ച്പുറത്തു പോയി. ചിലര്‍ രാത്രി തന്നെ അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ പഠനവിഭാഗം മേധാവി സര്‍വകലാശാല ഭരണാധികാരികള്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പരാതി പോലീസിന്‌ കൈമാറുകയായിരുന്നു.

സര്‍വകലാശാലയിലെ ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം ബിരുദ
വിദ്യാര്‍ഥികളുടെ വാട്‌സാപ്പ്ഗ്രൂപ്പിലാണ് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. എന്നാല്‍ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് പ്രസ്തുത നമ്പറുടമയായ വിദ്യാര്‍ഥിയുടെ മറുപടി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം