ബലി പെരുന്നാൾ നമസ്കാരം

ബെംഗളൂരു: ത്യാഗത്തിന്റേയും സഹനത്തിന്റേയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി വിശ്വാസികള്‍. കര്‍ണാടകയിലും കേരളത്തിലും ഒരേ ദിവസമാണ് പെരുന്നാള്‍ ആഘോഷം. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെയാണ് നാളെ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ നമസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. പള്ളികളിലെത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കുകയും പ്രാര്‍ഥനവേളയില്‍ ആറടി അകലം പാലിക്കുകയും വേണം. 10 വയസിന് താഴെയുള്ള കുട്ടികള്‍ വീടുകളില്‍ വെച്ചാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്

 

ബലിപെരുന്നാൾ നമസ്കാരം
ബെംഗളൂരു 
  • മസ്ജിദു റഹ്മ കോൾസ് പാർക്ക്, രാവിലെ 8.30, കെ വി ഖാലിദ് നേതൃത്വം നൽകും
  • നാഗർ ഭാവി ഇസ്ലാമിക് സെൻറർ, രാവിലെ 7.30, മുർഷിദ് മുറങ്കാട്ട് നേതൃത്വം നൽകും
  • ബനശങ്കരി മിൻഹാജ്‌നഗർ ഈദ്ഗാഹ് മസ്ജിദിൽ രാവിലെ എട്ടിന് റഷീദ് മൗലവി നേതൃത്വം നൽകും.
  • ബൈരസന്ദ്ര കെ.എം.സി.സി. എസ്.ടി.സി.എച്ച്. കെട്ടിടത്തിൽ രാവിലെ എട്ടിന് ത്വാഹാ വാഫി നേതൃത്വം നൽകും.
  • മജസ്റ്റിക് തവക്കൽ മസ്താൻ ദർഗ മസ്ജിദിൽ രാവിലെ ഏഴിന് ഹാരിസ് മൗലവി നേതൃത്വം നൽകും
  • ശിവാജി നഗർ സലഫി മസ്ജിദ് രാവിലെ 7.15ന് ഫിറോസ് സ്വലാഹി നേതൃത്വം നൽകും.
  • ബി.ടി.എം കേരള സലഫി മസ്ജിദ് – രാവിലെ 7.30 ന് – അഷ്കർ സ്വലാഹി നേതൃത്വം നൽകും.
  • ഡബിൾ റോഡ് ഖാദർ ശരീഫ് ഗാർഡനിലെ ശാഫി മസ്ജിദിൽ രാവിലെ 7.30-ന് സെയ്തു മുഹമ്മദ് നൂരി നേതൃത്വം നൽകും.
  • അൾസൂർ മർക്കസുൽ ഹുദയിൽ രാവിലെ എട്ടിന് ഹബീബ് നൂറാനിയും 8.45-ന് ബദറുദ്ദീൻ ഖാദിരിയും നേതൃത്വം നൽകും.
  • വിവേക് നഗർ ഹനഫി മസ്ജിദിൽ രാവിലെ 9.15-ന് അഷ്‌റഫ് സഖാഫി നേതൃത്വം നൽകും.
  • എം.എസ്. പാളയ നൂറുൽ അഖ്‌സാ മസ്ജിദ്,രാവിലെ 9.00 സുഹൈർ സഖാഫി നേതൃത്വം നൽകും.
  • എച്ച്.എസ്.ആർ.നൂറുൽ ഹിദായ, രാവിലെ 8.00 മണി. അബ്ദുൾമജീദ് മൗലവി നേതൃത്വം നല്‍കും.
  • മസ്ജിദ് ഖൈർ പീനിയ, രാവിലെ 7.00 മണി, ബഷീർ സഅദി, ഹംസ സഅദി എന്നിവര്‍ നേതൃത്വം നല്‍കും.
  • ബദരിയ്യ മസ്ജിദ് ഗുട്ടഹള്ളി: ഹാരിസ് മദനി 7.00
  • ഉമറുൽ ഫാറൂക്ക് മസ്ജിദ് മാരുതി നഗർ: ഇബ്രാഹിം സഖാഫി പയോട്ട 9.00
  • കോറമംഗല കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റി: സത്താർ മൗലവി 8.00
  • മർക്കസ് മസ്ജിദ് ലക്ഷ്മി ലേ ഔട്ട്: ശംഷുദ്ദീൻ അസ്ഹരി 7.45
  • മർക്കസ് മസ്ജിദ് സാറാ പാളയ: സയ്യിദ് ഷൗക്കത്തലി സഖാഫി 8.00
  • മസ്ജിദ്‌നൂർ ശിവാജി നഗർ അനസ് സിദ്ധീക്കി 7.30
  • റഹിമാനിയ്യ മസ്ജിദ്: ശിഹാബുദ്ധീൻ സഖാഫി 9.00
  • ബിലാൽമസ്ജിദ് ജെ.സി. നഗർ: അബ്ദുൽ ഗഫൂർ സഖാഫി 8.00
  • ശാഫി മസ്ജിദ് എം.ഡി. ബ്ലോക്ക്: സിറാജ് സഖാഫി 7.30
  • നുസ്രത്തുൽ ഇസ്‌ലാം ജമാഅത്ത് കെ.ആർ. പുരം: അബ്ബാസ് നിസാമി, ഹാഫിള് റഹിമാൻ മുസ്‌ല്യാർ 7.30
  • മോത്തീ നഗർ മഹ്മൂദിയ്യ മസ്ജിദ്: പി.എം. മുഹമ്മദ് മൗലവി 9.00
  • ആസാദ് നഗർ മസ്ജിദ് നമിറ: എം.പി. ഹാരിസ് മൗലവി 8.30
  • തിലക് നഗർ മസ്ജിദ് യാസീൻ: മുഹമ്മദ് മുസ്‌ല്യാർ 7.30
  • ആർ.സി. പുരം ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ്: അഷ്‌റഫ് അലി ദാരിമി 8:00
മൈസൂരു
  • കേരള മുസ്ലിം ജമാഅത്ത് മസ്ജിദ്, മണ്ഡി മൊഹല്ല രാവിലെ 8 മണിക്ക് സൈനുദ്ധീന്‍ മുസ്ലിയാര്‍ നേതൃത്വം നൽകും.
  • സലഫി മസ്ജിദ്-  ബന്നി മണ്ഡപ്  രാവിലെ 7.30 മുഹമ്മദ് അസ്ലം മൗലവി നേതൃത്വം നൽകും.
  • ഗൗസിയ നഗര്‍, അല്‍നൂര്‍ മസ്ജീദ്, രാവിലെ 8 മണി അസീസ് മിസ്ബാഹി നേതൃത്വം നല്കും

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം