മൂന്ന് തലകളോടെ ജനിച്ച കുഞ്ഞ് അത്ഭുതമാകുന്നു

ഉത്തര്‍പ്രദേശ്: മൂന്ന് തലകളോടെ ജനിച്ച കുഞ്ഞ് അത്ഭുതമാകുന്നു. ജൂലൈ 12 -ന് ഉത്തര്‍പ്രദേശിലെ ഗുലാരിയപൂര്‍ ഗ്രാമത്തിലാണ് ഈ അത്ഭുത കുഞ്ഞ് ജനിച്ചത്. മൂന്ന് തലകളുള്ള ഈ കുഞ്ഞ് ഒരു അത്ഭുത ശിശുവാണെന്നും, ദൈവത്തിന്റെ അവതാരമാണെന്നും പറഞ്ഞ് അനുഗ്രഹം വാങ്ങാന്‍ ആളുകള്‍ വീട്ടിലേയ്ക്ക് ഒഴുകുകയാണ്. രാഗിണി എന്നാണ് കുഞ്ഞിന്റെ അമ്മയുടെ പേര്.

രാഗിണിയ്ക്ക് ആരോഗ്യകരമായ ഗര്‍ഭകാലമായിരുന്നു ഉണ്ടായിരുന്നത്. സുഖപ്രസവുമായിരുന്നു.  കുഞ്ഞിന്റെ ഒരു തലയുടെ പിന്‍ഭാഗത്തോട് ചേര്‍ന്നാണ് മറ്റ് രണ്ട് തലകളുമിരിക്കുന്നത്. തലയില്‍ സാധാരണ പോലെ മുടിയുമുണ്ട്. എന്‍സെഫാലോസെലെ എന്നറിയപ്പെടുന്ന അപൂര്‍വ രോഗവസ്ഥയാണ് ഇത്. ഇത്തരം നിരവധി കേസുകള്‍ ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലയോട്ടിന്റെ ഒരു ഭാഗം ശരിയായി രൂപപ്പെടാത്തതാണ് ഈ തകരാറിന് കാരണം. ഇത്തരം കുട്ടികള്‍ക്ക് അതിജീവന നിരക്ക് കുറവാണ്.

എന്നാല്‍ ശിശുവിനെ കാണാന്‍ ആളുകളുടെ തിരക്കാണ്. പ്രദേശവാസികള്‍ കുഞ്ഞിനെ ദൈവത്തിന്റെ അവതാരം എന്ന് വിളിക്കുന്നുവെന്നും, കുഞ്ഞിന്റെ അനുഗ്രഹത്തിനായി മൈലുകള്‍ സഞ്ചരിച്ച് ആളുകള്‍ വീട്ടില്‍ എത്തുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം