മയില്‍ കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബെംഗളൂരു: മയില്‍ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരന്‍ മരിച്ചു. ഉഡുപി ജില്ലയിലെ കാപ്പുവിനടുത്ത ബെളപുവിലെ അബ്ദുല്ല(24) ആണ് മരിച്ചത്. അബ്ദുല്ല തന്റെ ഇരുചക്രവാഹനത്തില്‍ ബെളപു ഗ്രാമത്തില്‍ നിന്ന് പദുബിദ്രിയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് ദേശീയപാത മുറിച്ചുകടക്കാന്‍ ശ്രമിച്ച മയില്‍ വണ്ടിയുടെ കുറുകെ ചാടിയത്. നിയന്ത്രണം വിട്ട അബ്ദുല്ലയുടെ വണ്ടി മറിയുകയായിരുന്നു. അബ്ദുല്ല തല്‍ക്ഷണം മരിച്ചു.

പദുബിദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി. ഇതുമായി ബന്ധപ്പെട്ട് പദുബിദ്രി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ഭാഗത്ത് മയില്‍ ശല്ല്യം രൂക്ഷമാണെന്ന് നഗരവാസികള്‍ പറയുന്നു. ഇത് കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം