വ്യാജ പാസ്‌പോര്‍ട്ട്; മലയാളിക്ക് തടവും പിഴയും 

ബെംഗളൂരു: വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായ മലയാളിക്ക് ഒരു വര്‍ഷം തടവും 1000 പിഴയും വിധിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ അബ്ദുള്‍ ബഷീര്‍ (45) നെയാണ് മംഗളൂരൂ കോടതി ശിക്ഷിച്ചത്. 2010 ഓഗസ്റ്റിലായിരുന്നു ശിക്ഷക്ക് ആധാരമായ സംഭവം. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചു ഇയാള്‍ മംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പുറപ്പെട്ടു. എന്നാല്‍ ദുബായി വിമാനത്താവള അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പാസ്‌പോര്‍ട്ട് പിടിക്കപ്പെട്ടു. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ഇയാളെ മംഗളൂരുവിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിരിച്ചെത്തിയ ഇയാള്‍ക്കെതിരെ പോലീസ് പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം കേസെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

കേസിന്റെ വിചാരണയില്‍ ഹാജരാവാനായി നോട്ടീസ് അയച്ച കാഞ്ഞങ്ങാട് സ്വദേശികളായ ഉക്കാസ്, മുഹമ്മദ് കുഞ്ഞി, മുനീര്‍ എന്നിവര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് വിഭജിച്ച് അബ്ദുള്‍ ബഷീറിനെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കേസില്‍ ആദ്യം വിധി പറഞ്ഞ കീഴ്‌കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജു പൂജാരി ബണ്ണാദി ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം