12 വയസുകാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത ഇന്ത്യക്കാരന് 3 മാസത്തെ ജയിൽ ശിക്ഷ

ദുബൈ: 12 വയസുകാരിയായ പെൺകുട്ടിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന കേസിൽ അറസ്റ്റിലായ ഇൻഡ്യകാരന് ദുബൈ കോടതി മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. ദുബൈയിലെ ഒരു ഷോപ്പിംഗ്‌ സെന്ററിനുള്ളില്‍ ഡാന്‍സിങ് ഫൗണ്ടന്‍ വീക്ഷിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് ഇയാൾ അപമര്യാദയായി സ്‍പര്‍ശിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അമ്മയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. യുവാവ് തന്നെ സ്‍പര്‍ശിക്കുന്നത് മനസിലാക്കിയ പെണ്‍കുട്ടി ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അന്വേഷണ സംഘം ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നിഷേധിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ചതിനാണ് പ്രോസിക്യൂഷനും കുറ്റം ചുമത്തിയിരുന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴി കണക്കിലെടുത്ത കോടതി പ്രതിക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഇയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം