മഹാരാഷ്ട്ര റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 36 മരണം; കര്‍ണാടകയിലും മഴ ശക്തം

മുംബൈ: മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്തമഴ. റായ്‌ഗഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ മരണപ്പെട്ടു. മുപ്പതോളം പേര്‍ കുടങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 32 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി എൻ.ഡി.ആർ.എഫ് ഡി.ഐ.ജി മൊഹസൻ ഷഹിദി പറഞ്ഞു. സഖര്‍ സുതാര്‍ വാദിയിലും തലായിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രക്കു പുറമേ കര്‍ണാടകയിലെ വിവിധ ജില്ലകളിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. വടക്കന്‍ കര്‍ണാടകയിലെ പല ജില്ലകളിലും പേമാരി കനത്ത നാശം വിതച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട 155 ഓളം പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. മലനാട്, ഹാസന്‍ ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് ഹാസനിലെ ബേളൂരിലെ വോട്ടെഹോളെ ഡാമിന്റെ ഷട്ടറുകളും തുറന്നു. വയനാടില്‍ മഴ കനത്തതോടെ കബിനി റിസര്‍വോയറിന്‍ നിന്നുള്ള അധികജലം തുറന്നു വിട്ടു

തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗളൂരു പൂണെ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു. നേവിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം