കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശമസരിച്ച് തീരുമാനമെടുക്കുമെന്ന് ആവർത്തിച്ച് യെദിയൂരപ്പ

ബെംഗളൂരു: കേന്ദ്ര നിര്‍ദേശത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്ന് ആവര്‍ത്തിച്ച് യെദിയൂരപ്പ. കേന്ദ്ര നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷ കെടുതികള്‍ വിലയിരുത്താന്‍ ബെളഗാവിയില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. യെദിയൂരപ്പക്ക് പിന്തുണയുമായി ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ലിംഗായത്ത് വീരശൈവ സന്യാസികളുടെ സമ്മേളനം നടക്കുകയാണ്. എന്നാല്‍ തന്റെ പേരില്‍ യാതൊരുവിധ യോഗങ്ങളും നടത്തേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍, ജെ.പി നദ്ദ, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ദളിത് സമുദായത്തില്‍ നിന്നുള്ള ആളായിരിക്കുമോ എന്ന ചോദ്യത്തിന് അതു താന്‍ മാത്രം തീരുമാനിക്കേണ്ടതല്ലെന്നും കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

ലിംഗായത്ത് വീരശൈവ സന്യാസിമാരുടെ യോഗത്തില്‍ നിന്ന്

അതേസമയം യെദിയൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ലിംഗായത്ത് സ്വാമിമാരുടെ സമ്മേളനം നടക്കുകയാണ്. മഠാധീശ്വര മഹാ സമാവേശ്വ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ലിംഗായത്ത് മഠങ്ങളിലെ 100 ഓളം സ്വാമിമാരും മഠാധിപതികളും പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തോടെ കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര നിര്‍ദേശം ഉണ്ടായാല്‍ സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ദിനമായ നാളെ മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം