റെയില്‍വേ ട്രാക്കില്‍ വയോധികയുടെ തലയറ്റ ശരീരം കണ്ടെത്തിയ സംഭവം; അരുംകൊലയെന്ന് പോലീസ്, ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു: തുമകുരുവിലെ റെയില്‍വേ ട്രാക്കില്‍ മധ്യവയസ്‌കയുടെ തലയില്ലാത്ത ശരീരം കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് പോലീസ്. ബാഗല്‍കോട്ടയില്‍ ഗ്രാനൈറ്റ് കയറ്റിയ ട്രക്കിനകത്തുനിന്നും ഒരു സ്ത്രീയുടെ തല കണ്ടെടുത്തതോടെയാണ് പോലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്.

തുമകുരുവിലെ ഹീരഹള്ളിക്കും നിടവേന്തക്കും ഇടയിലുള്ള റെയില്‍വേ ട്രാക്കിലാണ് ഇക്കഴിഞ്ഞ ജൂലൈ 19 ന് ഛിന്നഭിന്നമായ നിലയില്‍ മധ്യവയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് അറ്റുപോയ തല സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു കൊലപാതകമാണെന്ന് റെയില്‍വേ പോലീസിന് ബോധ്യമായിരുന്നു. കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ബാഗല്‍ കോട്ടില്‍ ഗ്രാനൈറ്റുമായി എത്തിയ ട്രക്കില്‍ നിന്ന് ബാഗിനകത്ത് ഒരു സ്ത്രീയുടെ അഴുകിയ നിലയിലുള്ള ശിരസ് കണ്ടെത്തുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മാണ്ഡ്യയില്‍ നിന്നുള്ള 65 കാരിയായ ലത എന്ന വയോധികയുടെ തലയാണ് ഇതെന്ന് കണ്ടെത്തി. പോലീസ് സംഘം നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് കൊലപാതകിയെ പിടികൂടിയത്. തുമകുരു സ്വദേശിയും ബിഎംടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കണ്ടക്ടറുമായ എം.ബി ബാലചന്ദ്ര (42)യാണ് അറസ്റ്റിലായത്.

പോലീസ് പറയുന്നത് ഇങ്ങനെ

ലത തന്റെ മരിച്ചു പോയ മകന്‍ രമേശിന്റെ ഭാര്യ നംഗമ്മയുമായി സാമ്പത്തിക ഇടപാടിന്റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. ജൂലൈ 19 ന് ലത തന്റെ വാര്‍ധക്യ പെന്‍ഷന്‍ തുക വാങ്ങാന്‍ പോകും വഴി മരുമകൾ നംഗമ്മയുടെ വീട്ടില്‍ കയറി. ഇവര്‍ തമ്മില്‍ പിന്നീട് വഴക്കായി. മരുമകളുമായി രഹസ്യബന്ധം പുലര്‍ത്തുന്ന ബാലചന്ദ്ര അന്നേരം അവിടെയുണ്ടായിരുന്നു. വഴക്കിനൊടുവില്‍ ബാലചന്ദ്രന്‍ ലതയുടെ തലപിടിച്ച് ചുവരിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം സമീപത്തെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം ഉപേക്ഷിച്ചു.

അല്‍പ്പനേരം കഴിഞ്ഞ് റെയില്‍വേ ട്രാക്കിനടുത്തേക്ക് ബാലചന്ദ്ര മടങ്ങിയെത്തി. ലതയുടെ മൃതദേഹം ട്രെയിന്‍ തട്ടി ചിതറിയ നിലയിലായിരുന്നു. തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നു. മരിച്ച ആളെ തിരിച്ചറിയാതിരിക്കാനായി തല ഒരു ബാഗിലാക്കിയ ശേഷം ബാഗുമായി അവിടെ നിന്നും മടങ്ങി റോഡിലേക്കെത്തിയ ബാലചന്ദ്ര ഇതിനിടെ റോഡിലൂടെ കടന്നു പോവുകയായിരുന്ന ട്രക്കിനകത്ത് ബാഗ് ഉപേക്ഷിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ബാഗല്‍കോട്ടയിലേക്ക് ഗ്രാനൈറ്റുമായി പോകുകയായിരുന്നു ട്രക്ക്.

ലതയുടെ മറ്റൊരു മകന്‍ സതീഷ് മാതാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിറ്റേ ദിവസം തുമകുരു പോലീസില്‍ പരാതി നല്‍കി. റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് ഉടന്‍ സതീഷിനെ കൂട്ടി മോര്‍ച്ചറിയിലെത്തി. വസ്ത്രങ്ങളും കൈയില്‍ ചുട്ടി കുത്തിയതും കണ്ടതോടെ മകന്‍ മൃതദേഹം തന്റെ മാതാവിന്റെതെന്ന് ഉറപ്പിക്കുകയായിരുന്നു.

ഗ്രാനൈറ്റ് വണ്ടി ബാഗല്‍കോട്ടയില്‍ എത്തിയ ശേഷം ലോഡ് ഇറക്കവേയാണ് ബാഗിനകത്ത് അഴുകിയ നിലയില്‍ തല കാണുന്നത്. ഉടന്‍ ട്രക്ക് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദക്ഷിണ പശ്ചിമ റെയില്‍വേ പോലീസും ബെംഗളൂരു പോലീസും സംയുക്തമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. പിടിയിലായ ബാലചന്ദ്ര വിവാഹിതനാണ്. രണ്ടു വര്‍ഷം മുമ്പാണ് നംഗമ്മയുടെ ഭര്‍ത്താവ് രമേശ് രോഗ ബാധിതനായി മരിച്ചത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം