കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് നിര്‍ത്തിവെച്ച പൂനെ-ബെംഗളൂരു ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചു  

ബെംഗളൂരു: മഹാരാഷ്ട്രയിലും വടക്കന്‍ കര്‍ണാടകത്തിലുമുണ്ടായ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതിനേ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ച പൂനെ-ബെംഗളൂരു ദേശിയ പാതയില്‍ ഗതാഗതം പുനരാരംഭിച്ചു. മഴയില്‍ നേരിയ ശമനമുണ്ടായി റോഡിലെ വെള്ളം ഇറങ്ങി തുടങ്ങിയതോടെയാണ് പാതയില്‍ ഗതാഗതം പുനരാരംഭിച്ചത്.

പഞ്ചഗംഗ നദിയിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് കോലാപ്പൂരിനടത്തുള്ള പുനെ – ബെംഗളൂരു ദേശീയ പാത 4-ല്‍ കഴിഞ്ഞ നാല് ദിവസമായി ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കര്‍ണാടകയിലേക്കുള്ള ട്രക്കുകളും കാറുകളും അടക്കമുള്ള 2000 ഓളം വാഹനങ്ങളാണ് കോലാപ്പൂർ പാതയിൽ കുടുങ്ങിയത്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് അനുവദിച്ചതോടെ എല്ലാ വാഹനങ്ങളും പോയി തുടങ്ങി. തുടക്കത്തില്‍ അവശ്യ സേവന വാഹനങ്ങള്‍ക്കു മാത്രമാണ് പോകാന്‍ അനുമതി നല്‍കിയിരുന്നത്. റോഡിലെ വെള്ളക്കെട്ടുകള്‍ പൂര്‍ണമായും നീങ്ങിയതോടെ ഈ റൂട്ടിലൂടെ കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിച്ചു തുടങ്ങി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം