ബെംഗളൂരു ഹെല്‍ത്ത് സെന്ററില്‍ ഓക്സിജന്‍ പ്ലാന്റ്

ബെംഗളൂരു: ബെംഗളൂരു ഹെല്‍ത്ത് സെന്ററിൽ ഓക്‌സിജന്‍ പ്ലാന്റ് തയാറായി. കോവിഡ് മൂന്നാം തരംഗം നേരിടുന്നതിന്റെ മുന്നോടിയായാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ ജയനഗറിലെ ബിബിഎംപി മറ്റേർണിറ്റി സെൻറർ നഗരത്തിലെ ആദ്യ ഓക്‌സിജന്‍ പ്ലാന്റ് ലഭിച്ച പൊതുജനാരോഗ്യ കേന്ദ്രമായി മാറി. ഒരേ സമയം 20 പേര്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ഈ പ്ലാന്റിന് കഴിയും. ഗിവ് ഇന്ത്യ ഫൗണ്ടേഷനാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ബിബിഎംപി ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഓരോ മിനിറ്റിലും 100 എല്‍ പി എം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നുള്ള സംഘവും ചടങ്ങില്‍ പങ്കെടുത്തു. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്ലാന്റ് ഏറെ സഹായകമാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിനു തന്നെ ലക്ഷക്കണക്കിനു രൂപ ചിലവ് വരുന്നു അതിനാല്‍ മിക്ക സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഇത് താങ്ങാനാവില്ല എന്നും ഡോക്ടര്‍മ്മാര്‍ അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം