15 ലക്ഷം രൂപ പ്രതിഫലം നേടാം കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് മികച്ച പേര് നിര്‍ദേശിക്കൂ

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്ഥാപനത്തിന് മികച്ച പേര് നിര്‍ദേശിച്ച് 15 ലക്ഷം രൂപ പ്രതിഫലം നേടാം. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന (ഡിഎഫ്‌ഐ) ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്

നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രസ്ട്രക്ടചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ്‌ലൈനിനു കീഴില്‍ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക.

പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയാണ് നിര്‍ദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നല്‍കുക. രണ്ടാംസ്ഥാനംനേടുന്നവര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കും.

എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സര്‍ഗാത്മകത, ആശയവുമായി അടുത്തുനില്‍ക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം