സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്; വീടുകള്‍ കയറിയുള്ള സര്‍വേ നടത്താന്‍ ബിബിഎംപിക്ക് ഹൈക്കോടതി നിര്‍ദേശം

ബെംഗളൂരു: നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ച് വിശദമായ സര്‍വേ നടത്താന്‍ കര്‍ണാടക ഹൈക്കോടതി ബിബിഎംപിക്ക് നിര്‍ദേശം നല്‍കി. സര്‍വേ പൂര്‍ത്തിയാക്കി ആഗസ്ത് 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റീസ് അഭയ് ശ്രീനിവാസ ഓഖയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. 18 വയസ് വരെ പ്രായമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി എല്ലാ ദിവസങ്ങളിലും സര്‍വേ നടത്താനാണ് കോടതി നിര്‍ദേശിച്ചത്.

അതേ സമയം ബെംഗളൂരു റൂറല്‍ ജില്ലയില്‍ സംസ്ഥാന ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പിന്റെ നിര്‍ദേശപ്രകാരം സര്‍വേ പുരോഗമിക്കുന്നുണ്ട്. 2021 ജൂണ്‍ വരെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുടുംബങ്ങളേയും നഗര തദ്ദേശ സ്വയംഭരണ മേഖലയിലെ 79 ശതമാനം വീടുകളേയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇതുവരെ നടത്തിയ സര്‍വേയില്‍ 6 മുതല്‍ 18 വയസ്സിനിടയിലുള്ള 12.28 ലക്ഷം കുട്ടികളില്‍ 8,718 പേര്‍ സ്‌കൂളുകളില്‍ നിന്ന് പഠനം മതിയാക്കിയിട്ടുണ്ടെന്നും 4,842 കുട്ടികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയിട്ടില്ലെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

ബിബിഎംപിയിലും ഇത്തരത്തിൽ സർവേ നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകെന്നും ബിബിഎംപി സ്പെഷ്യൽ കമീഷണർ (എഡ്യുക്കേഷൻ) ബി ശങ്കർ റെഡ്ഡി പറഞ്ഞിരുന്നു. പ്രധാനമായും ചേരിപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്താൻ ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം ഇത്തരം പ്രദേശങ്ങളിൽ നിന്നടക്കം സ്കൂൾ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ് നേരിട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം