ചൈനക്ക് വീണ്ടും ഭീഷണിയായി ഡെൽറ്റ വകഭേദം; സമ്പൂർണ ലോക് ഡൗണിലേക്ക് നീങ്ങുന്നതായി സൂചന

ബെയ്ജിംഗ്: ചൈനയില്‍ കോറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2019 ന് ശേഷമുള്ള രണ്ടാമത്തെ വലിയ വ്യാപനമാണ് ഇതെന്ന് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ ലോക് ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ ചൈനയുടെ അഞ്ചോളം പ്രവിശ്യകളിലേക്കും ബെയ്ജിംഗിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്ത് ആദ്യമായി 2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും കോവിഡ് വ്യാപനം തടയുന്നതില്‍ വിജയിക്കുകയും ചെയ്ത രാജ്യമാണ് ചൈന. എന്നാല്‍ ഇത്തവണ ജിയാങ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 ഡെല്‍റ്റ വകഭേദം അതിവേഗത്തിലാണ് വ്യാപിച്ചത്. നേരത്തെ കോവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന തീവ്ര വൈറസ് വ്യാപനത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്സിനും എടുത്തവരിലാണ് വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെല്‍റ്റ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 20ന് നാന്‍ജിങ് വിമാനത്താവളത്തിലെ ഒമ്പതോളം ശുചീകരണ തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലായ് പത്തിന് റഷ്യയില്‍ നിന്നുളള സിഎ 910 ഫ്ളൈറ്റ് ശുചീകരിച്ചത് ഈ തൊഴിലാളികളാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നു. അധികം വൈകാതെ 200 പേരില്‍ രോഗബാധ കണ്ടെത്തി. രോഗവ്യാപനം തടയാനായി ഒരു കോടിക്ക് അടുത്തുവരുന്ന നഗരവാസികളെ രണ്ടാംഘട്ട പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നഗരത്തിലെ നാലുമേഖലകള്‍ അപകടസാധ്യത ഏറ്റവും കൂടുതലായ പ്രദേശങ്ങളുടെ പട്ടികയിലാണ്.

ചൈനയിലാണ് മഹാമാരി കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്കിലും മറ്റ് രാജ്യങ്ങള്‍ മഹാമാരിയോട് പൊരുതുമ്പോള്‍ ചൈന പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെയാണ് ചൈനയ്ക്ക് ഭീഷണിയായി ഡെല്‍റ്റ വകഭേദം പടരുന്നത്.

കഴിഞ്ഞ നാലാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിലെ കോവിഡ് കേസുകളിലുണ്ടായ ശരാശരി 80 ശതമാനം വര്‍ധനവും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആദ്യമായി ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 132 രാജ്യങ്ങളില്‍ വകഭേദമെത്തി. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയെന്ന റിപോര്‍ട്ടുകളും പുറത്തുവന്നു. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കന്‍പോക്‌സ് പോലെ പടരുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം