പുതുതായി നാല്​ കമ്പനികൾ കൂടി വാക്​സിൻ ഉൽപാദനം തുടങ്ങും; വാക്സിൻ വിതരണം വേ​ഗത്തിലാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ വിതരണം വേ​ഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ. ഒക്​ടോബർ-നവംബർ മാസത്തിനുള്ളിൽ നാലോളം സ്വകാര്യ കമ്പനികൾ ഉൽപാദനം തുടങ്ങുമെന്നും ഇതോടെ വാക്​സിൻ ഉൽപാദനം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.​

രാജ്യത്ത് 47 കോടി ഡോസ്​ വാക്​സിൻ ഇതുവരെ നൽകിയിട്ടുണ്ട്​. ഇതിൽ 11 കോടിയോളം പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്രയും പെ​ട്ടെന്ന്​ വാക്​സിൻ നൽകുകയാണ്​ ലക്ഷ്യമെന്നും ബയോളജിക്കൽ ഇ, നോവാർട്ടിസ്​, സിഡുസ്​ കാഡില വാക്​സിനുകൾക്ക്​ വൈകാതെ അനുമതി ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് നിലവിൽ ഭാരത്​ ബയോടെക്​, സിറം ഇൻസ്റ്റിറ്റ്യൂട്ട്​ എന്നിവയാണ്​ സർക്കാറിന്​ വാക്​സിൻ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിനും സർക്കാറിന്​ ഉടൻ ലഭ്യമാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ നിലവിൽ അനുമതി ലഭിച്ചിട്ടുള്ള കോവിഷീൽഡിന്‍റെ പ്രതിമാസ ഉൽപാദനം ഡിസംബറോടെ 120 മില്യൺ ഡോസുകളായും കോവാക്​സിൻ്റേത്​ 58 മില്യൺ ഡോസായും വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം