ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്നാല്‍ പണി പാളും

ടോക്കിയോ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡിനെ പിടിച്ചു കെട്ടാന്‍ പരക്കം പായുകയാണ് രാജ്യങ്ങള്‍. ഇതിനായി പല വഴികളും സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരത്തില്‍ ക്വാറന്റീന്‍ പാലിക്കാതെ കറങ്ങി നടക്കുന്നവരെ വീട്ടിലിരുത്താന്‍ പുതിയ മാര്‍ഗങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍ .

ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തി അവരുടെ പേരു വിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാണ് ജപ്പാന്റെ തീരുമാനം. വിദേശത്ത് നിന്നെത്തുന്ന പലരും ക്വാറന്റീന്‍ പാലിക്കാത്തതിനാലാണ് ജപ്പാന്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇത്തരത്തില്‍ ഇതിനോടകം 3 പേരുടെ വിവരങ്ങള്‍ ജപ്പാന്‍ പരസ്യപ്പെടുത്തി കഴിഞ്ഞു.

വിദേശത്ത് നിന്നുമെത്തുന്ന, പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന് ജപ്പാന്‍ കര്‍ശന നിര്‍ദേശം വച്ചിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന പൗരന്മാരുടെ സ്മാര്‍ട്ട് ഫോണില്‍ ലൊക്കേഷന്‍ ട്രാക്കിങ് ഓണാക്കി ഇടണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം