ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ്; ബെംഗളൂരുവില്‍ പരിശോധന കര്‍ശനമാക്കി

ബെംഗളൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് ആര്‍ടി പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫികറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ വിവിധ യാത്രാകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ബെംഗളൂരു കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും എത്തിയ യാത്രക്കാരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ആര്‍ടി പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിനിലും ബസിലുമായി എത്തിയ നിരവധി പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് താമസസ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചത്. പരിശോധനയുടെ ഫലം പുറത്ത് വരുന്നത് വരെ താമസസ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനയില്‍ പോസിറ്റീവാകുന്ന പക്ഷം സര്‍ക്കാര്‍ ഒരുക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനിലേക്ക് മാറ്റുമെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തുന്നവരേയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

സിറ്റി റെയില്‍വേ സ്റ്റേഷന്‍, യശ്വന്തപുര എന്നിവിടങ്ങളിലും മെജസ്റ്റിക് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്, ശാന്തി നഗര്‍ ബസ്റ്റാന്റ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധനകള്‍ ആരംഭിച്ചത്. ഇതിനായി കൂടുതല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ബിബിഎംപി നിയോഗിച്ചിട്ടുണ്ട്. കര്‍ണാടക-അത്തിബലെ ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേ സമയം ആർടി പി സിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ യാത്രക്കാരെ കുടക്, ചാമരാജനഗർ, ദക്ഷിണ കന്നഡ ജില്ലകളിലെ പരിശോധന ചെക്പോസ്റ്റുകളിൽ നിന്നും തിരിച്ചയച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പല അതിർത്തി പ്രവേശന കവാടങ്ങളും അധികൃതർ അടച്ചു പൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതൽ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം