കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും.  ഇന്ന് ഉച്ചയ്ക്ക് 2.15 ന് രാജ്ഭവനില്‍ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ദേശീയ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്. നല്ലൊരു ഭരണം കഴ്ച വെയ്ക്കാന്‍ ഈ മന്ത്രി സഭയ്ക്ക് കഴിയുമെന്നും മന്ത്രിസഭാ രൂപീകരണുമായി ബന്ധപ്പെട്ട് യാതൊരു വിധ ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ആരും ഉണ്ടാകില്ല. കാബിനറ്റ് അനുഭവത്തിന്റെയും പുതിയ കരുത്തിന്റെയും പ്രതീകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയില്‍ 7 ഒബിസി, 3 എസ്സി, 1 എസ്ടി, 7 വൊക്കലിഗകള്‍ എന്നീ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടാകും. ഇതിനു പുറമേ 8 ലിംഗായത്തുകള്‍, 1 റെഡ്ഡി, ഒരു സ്ത്രീയും മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നു.

കെ എസ് ഈശ്വരപ്പ, ആര്‍.അശോക്, ബിസി പാട്ടീല്‍, ഡോ. സി.എന്‍. അശ്വത്ഥ നാരായണ, ബി. ശ്രീ രാമുലു, ഉമേഷ് വാള്‍, എസ്.ടി സോമശേഖര്‍, ഡോ.കെ.സുധാകര്‍, ബൈരതി ബസവരാജ്, മുരുകേഷ് നിരാനി, ശിവറാം ഹെബ്ബാര്‍, ശശികല ജൂലെ, കെ സി നാരായണ ഗൗഡ, സുനില്‍ കുമാര്‍ , അര്‍രാഗ് ജ്ഞാനേന്ദ്ര, ഗോവിന് കജ്രോള്‍ ,മുനീറത്ത്, നാഗരാജ്, ഗോപാല്യ, മധുസ്വാമി, ഹാലപ്പ ആചാര്‍, ശങ്കര്‍ പാട്ടീല്‍ മുനനകൊപ്പ, കോട്ട ശ്രീനിവാസ പൂജാരി, പ്രഭു ചൗഹാന്‍, വി.സോമണ്ണ, എസ് അങ്കാര, ആനന്ദ് സിംഗ്, സിസി പാട്ടീല്‍, ബിസി നാഗേഷ് എന്നിവരാണ് മന്ത്രിസഭാംഗങ്ങൾ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം