ഐഎസുമായി ബന്ധം; മതം മാറി വിവാഹം കഴിച്ച യുവതി എൻഐഎ നിരീക്ഷണത്തിൽ

മംഗളൂരു : മതം മാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതി എന്‍ഐഎ നിരീക്ഷണത്തില്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.

ബുധനാഴ്ച മംഗളൂരുവില്‍ അറസ്റ്റു ചെയ്ത അമര്‍ അബ്ദുള്‍ റഹ്മാന്റെ സഹോദര ഭാര്യയാണു നിരീക്ഷണത്തിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുവെന്ന വിവരവുമുണ്ട്. മുന്‍ ഉള്ളാള്‍ എംഎല്‍എ ബി.എം.ഇദിനബ്ബയുടെ മകന്‍ ബി.എം.ബാഷയുടെ മകനാണ് അമര്‍ അബ്ദുള്‍ റഹ്മാന്‍.

ബുധനാഴ്ച മംഗളൂരുവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണു സൂചന. എന്നാല്‍ എന്‍ഐഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മംഗളൂരുവില്‍ ഡെന്റല്‍ കോളജില്‍ പഠിക്കവേ ഹിന്ദു യുവതി ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും 6 വര്‍ഷം മുമ്പ് മതം മാറി ബാഷയുടെ മകനെ വിവാഹം കഴിക്കുകയുമായിരുന്നു.

സമൂഹ മാധ്യമങ്ങളിലുടെ യുവതി ഐഎസുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎയ്ക്കു സൂചന കിട്ടിയെന്നാണ് വിവരം. കേരളം, കര്‍ണാടകം, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ ശ്രമിച്ചതായും സൂചനയുണ്ട്.

കേരളത്തില്‍ നിന്നടക്കം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അമര്‍ അബ്ദുള്‍ റഹ്മാനെയും മറ്റു 3 പേരെയും എന്‍ഐഎ അറസ്റ്റു ചെയ്തത്.
ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്പേട്ട സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം