കുട്ടികളെ വിലയ്ക്കു വാങ്ങി വന്‍ തുകയ്ക്ക് വില്‍ക്കുന്ന അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു

മൈസൂരു: പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ വിലയ്ക്കു വാങ്ങി വന്‍ തുകയ്ക്ക് വില്‍ക്കുന്ന അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തു റാക്കറ്റിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രണ്ടു നവജാതശിശുക്കളെ വില്‍പ്പന നടത്തിയ കേസില്‍ മൈസൂരു, നഞ്ചന്‍കോട് പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നഞ്ചന്‍കോട് നിവാസികളായ ശ്രീമതി (60), മകളായ ലക്ഷ്മി എന്നിവര്‍ അറസ്റ്റിലായത്. 8 മാസവും 3 വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെ ഇവരില്‍ നിന്നു പോലീസ് രക്ഷിച്ചു.

കുഞ്ഞിനെ വില്‍പ്പന നടത്തിയതായി അങ്കണവാടി ജീവനക്കാരിയില്‍ നിന്നു ശിശുക്ഷേമ പ്രോജക്ട് ഓഫീസര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇവരാണ് നഞ്ചന്‍കോട് പോലീസിന് വിവരം നല്‍കിയത്. ഇതോടെ പോലീസ് പ്രത്യേകസംഘമുണ്ടാക്കി അന്വേഷണം നടത്തുകയായിരുന്നു.

അമ്മയും മകളും ചേര്‍ന്ന് ജ്യോതി എന്ന സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചാണ് അവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ ഹാസനിലെ ഹോളെനര്‍സിപുരിലുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നാലുലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

ജ്യോതി ഗര്‍ഭിണിയായപ്പോള്‍ ശ്രീമതി കുഞ്ഞിനുവേണ്ടി അവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രസവം നടത്തി. കുഞ്ഞ് ദമ്പതിമാരുടെതാണെന്ന് കാണിച്ച് ആശുപത്രി അധികൃതര്‍ രേഖകള്‍ ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു. രണ്ടാമത്തെ സംഭവത്തില്‍ മഞ്ജുളയെന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് ശ്രീമതിയും മകളും ചേര്‍ന്ന് വിറ്റത്. സമാനമായ രീതിയില്‍ കുഞ്ഞിനെ കൈക്കലാക്കിയശേഷം കൊല്ലേഗലിലുള്ള ദമ്പതിമാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം