ഐ.എസ് ബന്ധം; ഒരാള്‍ കൂടി അറസ്റ്റിലായി

ബെംഗളൂരു: ഐ.എസ് ഭീകരസംഘടനയുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ മംഗളൂരുവില്‍ ഒരാള്‍ കൂടി പിടിയിലായി. ബട്ക്കലിലെ സൂഫ്രി ജോഹര്‍ ദാവൂദിനെയാണ് വെള്ളിയാഴ്ച ദേശീയ അന്വേഷണ ഏജന്‍സി സംഘം(എന്‍.ഐ.എ)അറസ്റ്റ് ചെയ്തത്. റോ ഉദ്യോഗസ്ഥരും കര്‍ണാടക പോലീസും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇതോടെ കേസില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

വിവിധ സാമുഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ആളുകളെ ഐ.എസിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിലായിരുന്നു ഇയാളെന്നാണ് എന്‍.ഐ.എ പറയുന്നത്. ഐ.എസിലേക്ക് ആളുകളെ ചേര്‍ത്തതിനും ഫണ്ട് സമാഹരിച്ചതിനും കഴിഞ്ഞ മാര്‍ച്ചില്‍ മലപ്പുറത്ത് അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍ എന്ന അബു യഹിയയുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും എന്‍.ഐ.എ പറഞ്ഞു.

2016-ല്‍ അറസ്റ്റിലായി തടവ് ശിക്ഷ അനുഭവിക്കുന്ന അദ്‌നാന്‍ ഹസ്സന്‍ ദമുദിയുടെ സഹോദരനാണ് സൂഫ്രി. ഇയാളില്‍ നിന്നും ഒട്ടേറെ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം
കഴിഞ്ഞ ദിവസം ബെംഗളൂരു, മംഗളൂരു, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായ അമര്‍ അബ്ദുള്‍ റഹ്മാന്‍, ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്ന അലി മൗവിയ, മുസാമിന്‍ ഹസന്‍ ഭട്ട്, ഉബൈദ് ഹമീദ് എന്നിവരെ എന്‍.ഐ.എ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തുവരികയാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം