നഴ്‌സിന് അശ്ലീല സന്ദേശമയച്ച സ്‌കൂള്‍ അധ്യാപകനെ നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് തല്ലി

ബെംഗളൂരു: നഴ്‌സിന്റെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശമയച്ച സ്‌കൂള്‍ അധ്യാപകന് നാട്ടുകാരുടെ മര്‍ദനം. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലാണ് സംഭവം.സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് തല്ലിയത്.

സ്‌കൂളിലെ അധ്യാപകരില്‍ ചിലര്‍ക്ക് വാക്‌സിന്‍ നല്‍കാനുണ്ടെന്നും വാക്‌സിന്‍ എത്തിയാല്‍ വിവരമറിയിക്കണമെന്നും പറഞ്ഞ് ഇയാള്‍ കുറച്ചു ദിവസം മുമ്പ് ആരോഗ്യ കേന്ദ്രത്തിലെത്തി നഴ്‌സിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിലേക്ക് നഴ്‌സിന്റെ നമ്പര്‍ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നഴ്‌സിന് പലപ്പോഴായി അശ്ലീല സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഒടുവില്‍ സഹികെട്ടാണ് നഴ്‌സ് നാട്ടുകാരോട് വിവരം പറയുന്നത്. ഇതോടെ നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. അധ്യാപകനോട് വിശദീകരണം ചോദിക്കാന്‍ എത്തിയ നാട്ടുകാര്‍ ക്ഷുഭിതരായി ഇയാളെ പൊതിരെ തല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

നഴ്‌സിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കിറ്റൂര്‍ താലൂക്ക് ഹെഡ് മാസ്റ്റേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് സുരേഷ് ചാവലാഗി. വേറെയും സ്ത്രീകള്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം