എഐകെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന് ശക്തി പകരുമെന്ന് പി.എം.എ സലാം

ബെംഗളൂരു: ഓള്‍ ഇന്ത്യാ കെഎംസിസിയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ശക്തി പകരുന്നതാണെന്ന് മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കാനും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ചിദ്രതാ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കേണ്ടത്. ജാതിയോ മതമോ നോക്കാതെ ദേശ ഭാഷ വിത്യാസമില്ലാതെ എഐകെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ മഹത്തായ സന്ദേശമാണ് കൈമാറുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെയുള്ള മുസ്ലിം ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കള്‍ കാണിച്ചു തന്നെ മാനവസൗഹാര്‍ദ്ദത്തിന്റെ പാതയിലൂടെ തന്നെയാണ് ആള്‍ ഇന്ത്യാ കെഎംസിസിയും സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടകയിലെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പത്തു യുവമിഥുനങ്ങള്‍ ഇന്നും വിവാഹിതരായി. ബി.ടി.എം, കെ.ആര്‍ പുരം, താനറി റോഡ് ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് ആതിഥേയത്വം വഹിച്ചു.

എഐകെഎംസിസി വൈസ് പ്രസിഡണ്ട് നാസര്‍ ഹാജി വി.കെ അദ്ധ്യക്ഷത വഹിച്ചു. ഉള്‍സൂര്‍ ഗേറ്റ് സബ് ഡിവിഷന്‍ എ.സി.പി അജ്മ ഫാറൂഖി മുഖ്യാതിഥിയായി. എ.സി.പി വിജയ്കുമാര്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗം ഷിബു മീരാന്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം പി.എം മുഹമ്മദലി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. റഹീം ചാവശ്ശേരി സ്വാഗതവും ഹനീഫ് കെ.ആര്‍ പുരം നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം