എഐകെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ക്ക് മാതൃക: ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍

ബെംഗളൂരു: ഓൾ ഇന്ത്യാ കെംഎസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സേവന രംഗത്തും ആരോഗ്യ പരിപാലന രംഗത്തു നടത്തി വരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രയോജനകരമാണെന്ന് ബി.സെഡ് സമീര്‍ അഹമ്മദ് ഖാന്‍. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന ദിശ ദിന സമൂഹ വിവാഹത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

ആരോഗ്യ പരിപാലന രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പാലിയേറ്റീവ് കെയരിന്റെ കേരള മോഡല്‍ ബെംഗളൂരു മഹാനഗരത്തിന് പരിചയപ്പെടുത്തിയത് എഐകെഎംസിസിയും എസ്.ടി.സി.എച്ചുമാണ്. കൊവിഡ് പ്രതിസന്ധി കാലത്ത് കൊവിഡ് കെയര്‍ സെന്റര്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് എഐകെഎംസിസി ചെയ്തത. ഇത് പൊതു സമൂഹത്തില്‍ വലിയ സ്വധീനവും പ്രയോജനവും സൃഷ്ടിക്കുന്നു. സര്‍ക്കാരുകളുടെ ജനസേവന പദ്ധതികള്‍ക്ക് വരെ സഹാകരമാകുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

എഐകെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സിദ്ദീഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കേരള സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍, അല്‍ത്വാഫ് ഖാന്‍, ഫരിക്കോ മമ്മു ഹാജി, ഖുറൈശി സാഹിബ്, ഇഖ്ബാല്‍ അഹമ്മദ്, പി.കെ ഷക്കീര്‍, അബ്ദുല്‍ അസീസ്, അഡ്വ താഹിര്‍ ഹുസൈന്‍, ഹബീബുല്ലാഹ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇല്ക്ട്രോണിക് സിറ്റി ഫസ്റ്റ് ഫേസ്, മടിവാള, മല്ലേശ്വരം ഏരിയാ കമ്മിറ്റികള്‍ വിവാഹ സംഗമത്തിന് അതിഥേയത്വം വഹിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം