മെട്രോ നിര്‍മാണം; ഐടി കമ്പനികളോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് സര്‍ക്കാര്‍

ബെംഗളൂരു: മെട്രോ പാത നിര്‍മാണം കാരണം ഔട്ടര്‍ റിങ് റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഐടി കമ്പനികളോടു 2022 ഡിസംബര്‍ വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍. വിമാനത്താവള മെട്രോയുടെ ഭാഗമാണ് സില്‍ക് ബോര്‍ഡ്-കെആര്‍പുരം പാത.

നിര്‍മാണം ആരംഭിക്കുമ്പോള്‍ ഔട്ടര്‍ റിങ് റോഡില്‍ വന്‍ ഗതാഗതക്കുരുക്കിന് സാധ്യതയേറെയാണ്. ഇവിടെ റോഡിന്റെ മധ്യഭാഗത്ത് കൂടിയാണ് മെട്രോ പാത കടന്നു പോകുക. നിര്‍മാണം തുടങ്ങുമ്പോള്‍ റോഡിന്റെ ഇരുവശവും ബാരിക്കോഡ് വച്ചു ഗതാഗതം നിയന്ത്രിക്കും. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും.

ഇതിനാലാണ് ഐടി കമ്പനികളോട് വര്‍ക് ഫ്രം ഹോം തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) ഉടന്‍ നിര്‍മാണം തുടങ്ങുമെന്നും ഇതു പൂര്‍ത്തിയാകാന്‍ 2 വര്‍ഷം എടുത്തേക്കാമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി രമണ റെഡ്ഡി പറഞ്ഞു. ഈ റൂട്ടിലെ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ സ്വന്തം വാഹനങ്ങള്‍ക്കു പകരം ബിഎംടിസി ബസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം