ബെംഗളൂരുവിലെ കാറപകടം; മരിച്ച എഴുപേരില്‍ മലയാളി ഡോക്ടറും

ബെംഗളൂരു: ബെംഗളൂരു കോറമംഗല 80 ഫീറ്റ് റോഡിലെ കല്യാണ മണ്ഡപത്തിന് സമീപം ചൊവാഴ്ച രാത്രി 2 മണിയോടെ ഉണ്ടായ കാറപകടത്തില്‍ മരിച്ച ഏഴു പേരില്‍ മലയാളി ഡോക്ടറും. ഡെന്റല്‍ ഡോക്ടറും കുറ്റിപ്പുറം തവന്നൂര്‍ പടിക്കല്‍ വീട്ടില്‍ മുരളി ദാസ് പടിക്കലിന്റെ മകള്‍ ഡോ. ധനുഷ പടിക്കല്‍ (28) യാണ് മരിച്ചത്. ഹൊസൂര്‍ എം.എല്‍.എയും ഡി.എം.കെ നേതാവുമായ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍ പ്രകാശ് (28), കരുണാസാഗറിന്റെ ഭാര്യ ഡോ. സി. ബിന്ദു (28), ഇരുവരുടേയും സുഹൃത്തുക്കളായ അക്ഷയ് ഗോയൽ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാന സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത വിശ്വാസ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.

ഔഡി ക്യൂ 3 എന്ന ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലെ കുറ്റികള്‍ തകര്‍ത്ത് തൊട്ടടുത്തുള്ള ബാങ്ക് കെട്ടിടത്തിന്റെ ചുവരില്‍ ഇടിക്കുകയായിരുന്നു. ആറു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ഒരു ടയര്‍ ഊരി തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ബെംഗളൂരുവില്‍ ഡെന്റല്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു ഡോ. ധനുഷ. മാതാവ്: അനുരാധ, സഹോദരന്‍: ഗിരീഷ്. ഡോ. ധനുഷയും ഡോ. ബിന്ദുവും ബെംഗളൂരുവിലെ ഡെന്റല്‍ കോളേജില്‍ സഹപാഠികളായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്തു. സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Key Topic : Bengualuru Car Accident 7 Killed

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം