മലയാളി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: എറണാകുളം ചോറ്റാനിക്കര മുളന്തുരുത്തി സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ യുവാവ് ബെംഗളൂരുവില്‍ ബെക്കപകടത്തില്‍ മരിച്ചു. മുളന്തുരുത്തി പൈനങ്കല്‍പറ ഏര്‍ണാട്ട് ബിജുവിന്റേയും മേഴ്‌സിയുടേയും മകന്‍ എബിന്‍ ബിജു (24) ആണ് മരിച്ചത്.

സര്‍ജാപുര റോഡിലെ ആര്‍ജിഎ ടെക്കിലെ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനീയറായ എബിന്‍ വ്യാഴാഴ്ച രാവിലെ 9.30 ന് ഇലക്ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് എതിരെ വന്ന ടാറ്റാ എയിസ് പിക്കപ്പ് വണ്ടി എബിന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. കോവിഡിനെ തുടർന്ന് ഏറെ മാസങ്ങളോളം നാട്ടിൽ വർക്ക് ഫ്രം ഹോമിലായിരുന്ന എബിൻ കഴിഞ്ഞ മാസമാണ് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.

സുഹൃത്തുക്കളുടേയും സഹ പ്രവർത്തകരുടെയും സഹായത്തോടെ നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കി വെള്ളിയാഴ്ച പുലർച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച മൂന്ന് മണിക്ക് പുത്തന്‍കുരിശ് ബ്രദറന്‍ സഭ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യും. സഹോദരന്‍ സിബിന്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം