വിശേശ്വരയ്യ സാങ്കേതിക സര്‍വകലാശാലയില്‍ ഇരട്ട ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ബെംഗളൂരു: വിശേശ്വരയ്യ സാങ്കേതിക സര്‍വകലാശയില്‍(വി.ടി.യു) അടുത്തവര്‍ഷം മുതല്‍ ഇരട്ട ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചേക്കുമെന്ന് വൈസ് ചാന്‍സലര്‍ കരിസിദ്ദപ്പ പറഞ്ഞു. എല്ലാ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും മെയിന്‍ കോഴ്സിനു പുറമെ അതുമായി ബന്ധപ്പെട്ട മറ്റൊരു ബിരുദ കോഴ്സുകൂടി തിരിഞ്ഞടുക്കാമെന്നും മെയിന്‍ കോഴ്‌സ് പൂര്‍ത്തിയാക്കേണ്ട കാലാവധിയില്‍ നിന്നും രണ്ടു വര്‍ഷം കൂടുതല്‍ എടുത്ത് ഇരട്ട ബിരുദം പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മെയിന്‍ കോഴ്സുമായി ബന്ധമില്ലാത്ത കോഴ്‌സാണ് ഇരട്ട ബിരുദത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ മെയിന്‍ കോഴ്‌സ് കാലാവധിക്കു പുറമെ മൂന്ന് വര്‍ഷം കൂടി പഠനത്തിന് ചില വഴിക്കണം.

ഇരട്ട ബിരുദ കോഴ്സുകള്‍ നടത്താനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെൽഗാവി ആസ്ഥാനമായി 1998 ൽ സ്ഥാപിക്കപ്പെട്ട വിശേശ്വരയ്യ സാങ്കേതിക സർവകലാശാലക്ക് കീഴിൽ എയ്റോ സ്പേസ് എഞ്ചിനീയറിംഗ്, അപ്ലയിഡ് സയൻസ്, സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസസ് എന്നിങ്ങനെ 10 ഓളം ബിരുദ കോഴ്സുകളും ഡിപ്ലോമ പ്രോഗ്രാമുകളും നടത്തിവരുന്നുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം