ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: നഗരത്തിലെ ഒരു നഴ്‌സിംഗ് കോളേജില്‍ കൂടി കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ദാസറഹള്ളി സോണിലെ ചിക്കബാനവാരയിലുള്ള ധന്വന്തരി നഴ്‌സിംഗ് കോളേജിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 24 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ നഴ്‌സിംഗ് കോളജുകളിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം രണ്ടായി ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു ഹൊറമാവ്, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിസ് എന്നിവിടങ്ങളിലെ രണ്ടു നഴ്‌സിംഗ് കോളേജുകൾ നേരത്തെ കോവിഡ് ക്ലസ്റ്ററാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്ത് നഴ്‌സിംഗ് കോളേജുകളില്‍ ഏര്‍പ്പെടുത്തിയ ക്ലസ്റ്ററുകളുടെ എണ്ണം മൂന്നായി.

ധന്വന്തരി നഴ്‌സിംഗ് കോളേജിലെ 14 പെൺകുട്ടികൾക്കും 7 ആൺകുട്ടികൾക്കും മൂന്ന് അധ്യാപകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 21 വിദ്യാര്‍ഥികളേയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. അധ്യാപകര്‍ താമസസ്ഥലത്ത് ക്വാറന്റീനില്‍ കഴിയുകയാണ്. ആഗസ്ത് 30 ന് കോളേജിലെ ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളടക്കം 470 പേരിൽ നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ ബി.ബി.എം പി യുടെ ആരോഗ്യ വിഭാഗം അണു നശീകരണം നടത്തിയ ശേഷം സീല്‍ ചെയ്തു.

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോലാറിലേയും ബെംഗളൂരു ഹൊറമാവിലേയും കോളേജുകള്‍ കഴിഞ്ഞ ദിവസം സീല്‍ ചെയ്തിരുന്നു. കോലാറില്‍ 60 ഓളം വിദ്യാര്‍ഥികള്‍ക്കും ഹൊറമാവില്‍ 34 വിദ്യാര്‍ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Key Topic : 24 nursing students, staff test positive for COVID-19 Bengaluru

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം