ഒക്ടോബര്‍ മുതല്‍ ബെംഗളൂരുവിലെ ഏഴിടങ്ങളില്‍ മുടക്കമില്ലാതെ വൈദ്യുതി വിതരണം

ബെംഗളൂരു: നഗരത്തിലെ ഏഴ് സ്ഥലങ്ങളില്‍ അടുത്ത മാസം മുതല്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കും. ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായ ഇന്ദിരാ നഗര്‍, ജയനഗര്‍, രാജരാജേശ്വരി നഗര്‍, ശിവാജി നഗര്‍, ഹെബ്ബാള്‍ തുടങ്ങിയ പ്രദേശങ്ങളിൽ ഒക്ടോബര്‍ മുതല്‍ മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുമെന്ന് ബെസ്‌കോം അറിയിച്ചു.

ബെംഗളൂരുവിലെ 29 സബ് ഡിവിഷനുകളിലാണ് ഭൂഗര്‍ഭ വൈദ്യുതി കേബിളിന്റെ പ്രവൃത്തികള്‍ നടക്കുന്നത്. ഇതില്‍ ഏഴ് സ്ഥലങ്ങളിലെ പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി. കോറമംഗല, എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ ചില പ്രദേശങ്ങള്‍, ജാലഹള്ളി, വൈറ്റ ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഭൂഗര്‍ഭ കേബിളുകളിലൂടെ വൈദ്യുതി വിതരണം നടത്തുമ്പോള്‍ പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാകും.

2022 ആഗസ്റ്റോടെ നഗരത്തിലെ എല്ലാ സോണുകളിലും വൈദ്യുതി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് ബെസ്‌കോം എം.ഡി. രാജേന്ദ്ര ചൗഹാന്‍ പറഞ്ഞു. ഇതുവരെ 80 ശതമാനത്തോളം പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നും എല്ലാ സബ് ഡിവിഷനുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ നഗരത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും തടസ്സമില്ലാതെ വൈദ്യതി എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം