പാക്കറ്റിലെത്തുന്ന റെഡി കുക്ക് ഫ്രോസൺ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി

അഹമ്മദാബാദ്: പാക്കറ്റിലെത്തുന്ന റെഡി കുക്ക് ഫ്രോസൺ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ശരിവെച്ച് ഗുജറാത്ത് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ്. എന്നാൽ ഹോട്ടലുകളിൽ നിന്ന് വാങ്ങി കഴിക്കുന്ന പൊറോട്ടയ്ക്ക് നിലവിലെ ജിഎസ്ടി നിരക്കായ അഞ്ച് ശതമാനം തന്നെ തുടരും.

കർണ്ണാടക ബെഞ്ച് ഓഫ് അഡ്വാൻസ് റൂളിംഗിന്റെ സമാന വിധിക്ക് പിന്നാലെയാണ് ഈ തീരുമാനം. റെഡി കുക്ക് ഉൽപ്പന്നങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ചപ്പാത്തി 18 ശതമാനം ജിഎസ്ടിയിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഫ്രോസൺ പൊറോട്ടയെ ചപ്പാത്തിക്ക് ഏർപ്പെടുത്തുന്നതിന് സമാനമായ ജിഎസ്ടി നിരക്കിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട് വാടിലാൽ ഇൻഡസ്ട്രീസ് നൽകിയ ഹരജിയിലാണ് റൂളിംഗ് ഉണ്ടായിരിക്കുന്നത്.

പൊറോട്ടയും ചപ്പാത്തിയും റൊട്ടിയുമെല്ലാം സമാനമാണെന്നായിരുന്നു കമ്പനിയുടെ വാദം. പൊറോട്ടയും മറ്റു റൊട്ടി വിഭവങ്ങൾ ഉണ്ടാക്കുന്നതും പാചകം ചെയ്യുന്നതും ഒരുപോലെയാണെന്നും കമ്പനി വാദിച്ചു. എന്നാൽ പാക്കറ്റിലെത്തുന്ന ചപ്പാത്തിക്കും മറ്റും ജിഎസ്ടി ഏർപ്പെടുത്തുന്ന എച്ച്.എസ്.എൻ കോഡിന് കീഴിലല്ല പൊറോട്ടയെന്നായിരുന്നു റൂളിംഗിന്റെ നിലപാട്. പൊറോട്ടയിൽ 32 മുതൽ 62 ശതമാനം വരെ ഗോതമ്പ് അടങ്ങിയിട്ടുണ്ടെങ്കിലും പാചകം ചെയ്യാനായി മൂന്ന്മുതൽ നാല് മിനിറ്റ് വരെ ആവശ്യമാണെന്നും രുചി വർധിപ്പിക്കാനായി എണ്ണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി കണ്ടെത്തി.

അതിനാൽ അഞ്ച് ശതമാനം ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ യുക്തിയില്ലെന്നും അതോറിറ്റി വിലയിരുത്തി. പപ്പടത്തെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഗുജറാത്ത് അതോറിറ്റിയുടെ വിധിയും വിവാദങ്ങൾക്ക് കാരണമായിരുന്നു. പപ്പടം എണ്ണയിൽ പൊരിക്കുന്നത് കൂടാതെ പൂജാകർമ്മങ്ങൾക്ക് പൊരിക്കാതെ ഉപയോഗിക്കുന്നു എന്നായിരുന്നു അതോററ്റിയുടെ വാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം