ഡല്‍ഹി മെട്രോയും അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും തമ്മില്‍ നിലനിന്നിരുന്ന കേസില്‍ റിലയന്‍സിന് അനുകൂലവിധി

ന്യൂഡൽഹി: ഡല്‍ഹി മെട്രോയും റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും തമ്മില്‍ നാലു വര്‍ഷമായി നിലനിന്നിരുന്ന കേസില്‍ റിലയന്‍സിന് അനുകൂലവിധി. വിധിപ്രകാരം പലിശയടക്കം 46.6 ബില്ല്യണ്‍ (ഏകദേശം 2,782 കോടി) രൂപ  റിലയന്‍സിന് നഷ്ടപരിഹാരമായി ലഭിക്കും.

രാജ്യത്തെ ആദ്യ സിറ്റി റെയില്‍ പ്രോജക്റ്റ് 2038 വരെ നടത്താനായിരുന്നു കരാര്‍. എന്നാല്‍ ഫീസ് ഇനത്തിലും നടത്തിപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെ എയര്‍പോര്‍ട്ട് മെട്രോ പദ്ധതിയില്‍ നിന്ന് 2012 ല്‍ റിലയല്‍സ് പിന്മാറി. ഡല്‍ഹി മെട്രോ വ്യവസ്ഥകള്‍ ലംഘിച്ചെന്നും കരാര്‍ റദ്ദാക്കുന്നതിനാവശ്യമായ ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.

അനില്‍ അംബാനിയുടെ കീഴിലുള്ള ടെലികോം കമ്പനി വലിയ കടബാധ്യതയും ജപ്തി നടപടികളും നേരിടുന്ന സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരത്തിലൂടെ ലഭിക്കുന്ന തുക കടബാധ്യതകള്‍ വീട്ടാന്‍ ഉപയോഗിക്കുമെന്ന് കമ്പനി അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 2008ലാണ് റിലയന്‍സും ഡല്‍ഹി മെട്രോയും തമ്മില്‍ കരാറുണ്ടാക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം