കേരള-കര്‍ണാടക അതിര്‍ത്തിയിലെ കാട്ടാനശല്യം; ഇരു സംസ്ഥാനങ്ങളും സംയുക്തമായി ‘ഓപ്പറേഷന്‍’ ഗജ നടപ്പാക്കും

മംഗളൂരു: കാസറഗോഡ് – ദക്ഷിണ കന്നഡ ജില്ലാ അതിര്‍ത്തികളിലുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ഓപ്പറേഷന്‍ ഗജയെന്ന പേരില്‍ സംയുക്ത നീക്കം നടത്താന്‍ തീരുമാനിച്ചു. ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരുത്തി ഓടിക്കാനുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ ഗജ. മുന്‍ വര്‍ഷങ്ങളില്‍ ഇത് നടപ്പിലാക്കിയിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ചുപോയിരുന്നു. കാസറഗോഡ് വെച്ചു ചേര്‍ന്ന ഉന്നതല യോഗത്തിലാണ് കാട്ടാനകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്നുള്ള പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

കാസറഗോഡ് റേഞ്ചില്‍ തമ്പടിച്ചിട്ടുള്ള ആനകളെ സുള്ള്യ വനമേഖലയിലേക്കും കാഞ്ഞങ്ങാട് റേഞ്ചില്‍ തമ്പടിച്ചിട്ടുള്ള ആനകളെ തലക്കാവേരി വനമേഖലയിലേക്കും കടത്തിവിടും. അതിര്‍ത്തിയിലെ വനമേഖലകളിലെ മൃഗവേട്ട, കഞ്ചാവ് കൃഷി, മദ്യ നിര്‍മാണം എന്നിവക്കെതിരെ സംയുക്ത നീക്കം നടത്താനും തീരുമാനമായി. യോഗത്തില്‍ മംഗളൂരു ഡി.എഫ്.ഒ. വി.കെ. ദിനേഷ് കുമാര്‍, സി.സി.എഫ്. ഡി. കെ വിനോദ് കുമാര്‍, കാസറഗോഡ് ഡി.എഫ്.ഒ പി. ധനേഷ് കുമാര്‍, ഇരു സംസ്ഥാനങ്ങളിലേയും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം