ജാവേദ് അക്തര്‍ അപകീര്‍ത്തി കേസില്‍ കങ്കണ റണൌട്ടിന് മുന്നറിയിപ്പുമായി കോടതി; അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ അപകീര്‍ത്തി കേസില്‍ കങ്കണ റണൌട്ടിന് മുന്നറിയിപ്പുമായി അന്ധേരി മെട്രോപ്പൊലിറ്റൻ കോടതി. അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍റ് നൽകുമെന്ന് കോടതി അറിയിച്ചു. തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് താരത്തിന് കോടതി മുന്നറിയിപ്പ് നല്‍കിയത്.

സെപ്തംബര്‍ 20നാണ് അടുത്ത ഹിയറിംഗ്. പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞ് ചൊവ്വാഴ്ച നടി കോടതിയില്‍ എത്താതിരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്‍റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന കങ്കണയുടെ അപേക്ഷ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. കോടതി നടപടി വൈകിക്കാനുള്ള തന്ത്രമായാണ് നടി കോടതിയിൽ ഹാജരാകാതിരുന്നതിന്പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം