രഹസ്യ ബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു

ബെംഗളൂരു: രഹസ്യ ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ നാരായണപ്പ (52)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യയും തുമകുരു ബദ്ദിഹള്ളി സ്വദേശിയുമായ അന്നപൂര്‍ണ (36), ഇവരുടെ ആണ്‍ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരെ ജയനഗര പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തിയ നാരായണപ്പ ഭാര്യയുടെ രഹസ്യ ബന്ധത്തെ ചൊല്ലി വഴക്കിലേര്‍പ്പെട്ടു. വഴക്ക് മൂര്‍ച്ചിച്ചതോടെ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അന്നപൂര്‍ണ നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം രാമകൃഷ്ണ വീട്ടിലുണ്ടായിരുന്നു.
ശരീരത്തില്‍ തീപടര്‍ന്നതോടെ സമീപത്തുള്ള അഴുക്ക് ചാലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച നാരായണപ്പയെ ഇരുവരും ചേര്‍ന്ന് കല്ലുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ നാരായണപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തുമകുരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം