സല്യൂട്ടടി വിവാദം; പോലീസ് ആർക്കൊക്കെ സല്യൂട്ട് അടിക്കണം

തിരുവനന്തപുരം: ഒല്ലൂർ എസ്ഐയോട് സുരേഷ് ഗോപി എംപി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാവുകയാണ്. സല്യൂട്ടടി ഏകപക്ഷീയമായി ഉയർന്ന റാങ്കിലുള്ളവർക്ക് നൽകുന്ന ആദരമല്ല, മറിച്ച് പരസ്പരം ആദരപൂർവ്വം നൽകുന്ന അഭിവാദ്യമാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നു.

പോലീസ് മാന്വൽ പ്രകാരം സല്യൂട്ട് ചെയ്യേണ്ടവരായി പറയുന്നത് ഇവർക്കൊക്കെയാണ്.രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, ഡിജിപി, എഡിജിപി, ഐജി, ഡിഐജി, ദേശീയപതാക, വിവിധ സേനകളുടെ പതാക, യൂണിഫോമിലുള്ള മേലുദ്യോഗസ്ഥർ, സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്. ജില്ലാ പോലീസ് മേധാവികൾ, എസ്പിമാർ യൂണിറ്റ് കമൻഡൻറുമാർ, ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർ (ഉയർന്ന റാങ്കിലുള്ള പ്രത്യേക സേനാംഗങ്ങൾ), ജില്ലാ കലക്ടർ, മൃതദേഹം, സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ, ഔദ്യോഗിക ജോലിയിലുള്ള മജിസ്ട്രേറ്റുമാർ,
എസ്ഐ ( സമാന റാങ്കുള്ള ഉദ്യോഗസ്ഥർ)

“അതേസമയം എംപിക്ക് സല്യൂട്ട് സ്വീകരിക്കാമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച വിവരമെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. സല്യൂട്ടിന്റെ കാര്യം കേരളാ പോലീസിന് തീരുമാനിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സല്യൂട്ട് ചെയ്തിരിക്കണമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച വിവരം. പുതിയ മാറ്റങ്ങളുണ്ടെങ്കിൽ അത് സെക്രട്ടേറിയറ്റ് ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം