പുഴയില്‍ കമിഴ്ന്നു കിടന്നിരുന്നത് അച്ഛന്റെ മൃതദേഹമാണെന്ന് അറിയാതെ മകൻ

ഗൂഡല്ലൂര്‍: പുഴയില്‍ കമിഴ്ന്നു കിടന്നിരുന്നത് അച്ഛന്റെ മൃതദേഹമാണെന്ന് അറിയാതെ നീന്തി കരക്കെത്തിച്ച മകൻ സങ്കട കാഴ്ചയായി. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയില്‍ നിന്നു കണ്ടെടുത്തത്.

മൃതദേഹം കരയ്‌ക്കെത്തിച്ച്‌ മലർത്തി കിടത്തിയപ്പോഴാണ് താന്‍ നീന്തിയെടുത്തത് സ്വന്തം പിതാവിന്റെ ജഡമാണെന്ന് ബാലമുരുകന്‍ തിരിച്ചറിയുന്നത്. ഫയര്‍ സര്‍വീസില്‍ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുന്‍പാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്.

വീട്ടുകാര്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെയാണ് പാണ്ഡ്യാര്‍ പുഴയിലെ ഇരുമ്പു പാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ചത്. ഉടൻ തന്നെ ഫയര്‍ സ്റ്റേഷനില്‍ നിന്നു ബാലമുരുകനും സഹപ്രവര്‍ത്തകരുംപുറപ്പെട്ടു.

കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണു മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ട് തളര്‍ന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെടേണ്ടി വന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ. മറ്റൊരു മകന്‍: ദിനേശ് കുമാര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം