കുടകിലെ പ്രളയ ബാധിതര്‍ക്കുള്ള ഭവന പദ്ധതി; ആദ്യഘട്ടത്തിൽ നിര്‍മിച്ച 14 വീടുകള്‍ കൈമാറി

ബെംഗളൂരു: കുടകിലെ സിദ്ദാപുരയില്‍ 2018 ലെ പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിക്കുന്നതിനായി മലബാര്‍ മുസ്ലിം അസോസിയേഷന്‍, സിദ്ദാപുര മുസ്ലിം അസോസിയേഷന്‍, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, കേരള ഇംദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിര്‍മിച്ച 14 വീടുകളുടെ താക്കോല്‍ കൈമാറി. താക്കോല്‍ ദാന പരിപാടിയുടെ ഉത്ഘാടനം മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് നിര്‍വഹിച്ചു. പാവപ്പെട്ടവന് സ്വന്തമായി ഒരു ഭവനം എന്നത് സ്വപ്നം മാത്രമാവരുതെന്നും അതിന്റെ സാഫല്യത്തിനായി സമൂഹിക പ്രതിബദ്ധതയുള്ളവര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് കൈകോര്‍ക്കണമെന്നും കുടുംബമായി കഴിയുന്നവര്‍ ഭവനരഹിതരാവേണ്ടി വരുബോഴുണ്ടാവുന്ന മാനസികാവസ്ഥ വിവരണാധീതമാണെന്നും ടി.സി. സിറാജ് പറഞ്ഞു.

14 വീടുകളുടെ താക്കോല്‍ ദാനം ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ശദ് മദനി നിര്‍വഹിച്ചു. സിദ്ദാപുരം മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് യു എം മുസ്ഥഫ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫൈസി പ്രാര്‍ത്ഥന നടത്തി. സിദ്ദാപുര മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി റഹോഫ് ഹാജി, ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഫ്തി സയ്യിദ് മസൂം സാഖിബ്, കര്‍ണാടക പ്രസിഡന്റ് മൗലാന അബ്ദുല്‍ റഹിം റഷീദി, ചെസ്‌കോം ഓഫീസര്‍ സുരേഷ്, സിദ്ദാപുര ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ റീന തുളസി, താലൂക്ക് ഫംഗ്ഷണല്‍ ഓഫീസര്‍ കെ ബാസിര്‍ ഹാജി, മലബാര്‍ മുസ്ലീം അസോസിയേഷന്‍ സെക്രട്ടറി ലത്തീഫ് ഹാജി, ശംസുദ്ദീന്‍ കൂടാളി, സിദ്ദാപുര ജമാഅത്ത് പള്ളി, ട്രസ്റ്റ് കോഫിയുടെ ഉമ്മര്‍ ഹാജി, ബിസിനസുകാരന്‍ കെ യു മുസ്തഫ, ഫാഷന്‍ ജ്വല്ലറി ഉടമ പി എം ഷമീര്‍, മ്യൂസിക് കോഫി ഉടമ കെ ബി ഹസൈനാര്‍, ഡിഎച്ച്എസ് ഉടമ വിരാജ്‌പേട്ടയിലെ സൂരഫി, മുഹമ്മദ് അലി, കരീം, അസ്‌കര്‍, നവാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം